ഇന്ത്യയ്ക്ക് അകത്തും പുറത്തും ഏറെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. നാല് വർഷത്തിനു ശേഷമാണ് താരത്തിന്റെ സിനിമ തിയേറ്ററുകളിലെത്തുന്നത്. ജനുവരി 25 ന് റിലീസ് ചെയ്യുന്ന പഠാൻ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആദ്യ ദിനം തന്നെ സിനിമ കാണാനുള്ള ശ്രമത്തിലാണ് ആരാധകർ.
ഇതിനിടയിലാണ് ഒരു ആരാധകന്റെ വീഡിയോ വൈറലായത്. പഠാൻ റിലീസ് ദിവസം തന്നെ കാണാൻ പൈസ ഇല്ലെന്നും ആരെങ്കിലും ടിക്കറ്റ് എടുത്ത് തരണമെന്നുമാണ് ആരാധകന്റെ ആവശ്യം. ഷാരൂഖ് ഖാനെ നേരിട്ട് കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും റിയാൻ എന്ന യുവാവ് പറയുന്നു. പഠാൻ റിലീസ് ദിവസം ടിക്കറ്റ് കിട്ടിയില്ലെങ്കിൽ താഴെ കാണുന്ന കുളത്തിൽ ചാടി മരിക്കുമെന്നാണ് ആരാധകന്റെ ഭീഷണി.
#Pathaan plz support me friends plz Pathaan 1 tickets plz help 😭😭 #PathaanMovie #PathaanFirstDayFirstShow pic.twitter.com/1ue59cw2OJ
— Riyan (@Riyan0258) January 19, 2023
യുവാവിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമ നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റമാണ് കൊണ്ടുവരാൻ പോകുന്നതെന്നും ജീവിതത്തെക്കാൾ വലുതാണോ സിനിമ എന്നുമാണ് പല കമന്റുകളിലും ചോദിക്കുന്നത്. ചിലർ ടിക്കറ്റ് വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read- ‘ഞാൻ സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടി’: എസ് എസ് രാജമൗലി
2018 ലാണ് അവസാനമായി ഷാരൂഖ് ഖാന്റെ ചിത്രം റിലീസ് ചെയ്തത്. അനുഷ്ക ശർമയും കത്രീന കൈഫും നായികമാരായി എത്തിയ സീറോ എന്ന ചിത്രം പ്രതീക്ഷിച്ച വിജയവും നേടിയില്ല. നാല് വർഷത്തിനു ശേഷം എത്തുന്ന പഠാൻ ഷാരൂഖിന്റെ തിരിച്ചുവരവായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ദീപിക പദുകോൺ നായികയാകുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.