ഇടുക്കി: കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ് എക്സൈസ് സംഘം കണ്ടുകെട്ടി. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തോട്ടു പുറത്ത് ബിനു മാത്യുവിന്റെ വീട്ടിൽ
നടത്തിയ പരിശോധനയിലാണ് വ്യാജമദ്യ നിർമ്മാണ യൂണിറ്റ് അധികൃതർ പിടിച്ചെടുത്തത്. പരിശോധനയില്‍ വില്പനയ്ക്ക് തയ്യാറാക്കിയിരുന്ന 8008 കുപ്പി മദ്യവും എക്സൈസ് സംഘം കണ്ടെടുത്തത്.
ഇന്ന് പുലർച്ചേ കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 3500 കുപ്പി മദ്യം സീൽ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് വീണ്ടും നടത്തിയ പരിശോധനയിൽ 4508 കുപ്പി മദ്യം കൂടി എക്സൈസ് സംഘം കണ്ടെടുത്തത്. വ്യാജ ഹോളോഗ്രാമും ലേബലും ഉൾപ്പെടെ പതിച്ച് പ്ലാസ്റ്റിക് കവറിൽ പായ്ക്ക് ചെയ്ത് വിൽപ്പനക്ക് പാകപ്പെടുത്തിയ നിലയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
ബോട്ടിലിംഗ് പ്ലാന്റ് ഉൾപ്പെടെയുള്ള മദ്യനിർമ്മാണ യൂണിറ്റാണ് എക്സൈസ് സംഘം കണ്ടുകെട്ടിയത്. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടി കൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്.
Also Read-വയോധികയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ; കുടുങ്ങിയത് പ്രതിയുടെ ഭാര്യ എടുത്ത വീഡിയോയിലൂടെ
ഇന്ന് പുലർച്ചയും ഉച്ചക്ക് ശേഷവും നടത്തിയ റെയ്ഡിലാണ് വ്യാജ മദ്യ നിർമ്മാണ യൂണിറ്റും വില്പനയ്ക്ക് തയ്യാറാക്കിയിരുന്ന 8008 കുപ്പി മദ്യവും എക്സൈസ് സംഘം കണ്ടെടുത്തത്. ഇവരെ കൂടാതെ മറ്റ് സഹായികൾ ഉണ്ടോ എന്നും സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എക്സൈസ് സംഘം അന്വേഷിച്ചു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.