ഇന്ത്യയ്ക്കെതിരായ തോൽവി; ICC റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കിവീസിന് നഷ്ടമായി; ഒന്നാമത് പുതിയ അവകാശി


ദുബായ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതോടെ ഐസിസി റാങ്കിങ്ങിൽ‌ ഒന്നാം സ്ഥാനം ന്യൂസിലൻഡിന് നഷ്ടമായി. റായ്പൂരില്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് ന്യൂസിലന്‍ഡിന് 115 റേറ്റിംഗ് പോയിന്റാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടാണ് ഇപ്പോൾ സ്ഥാനത്തുള്ളത്.

പരമ്പരയിലെ രണ്ട് ജയത്തോടെ ഇന്ത്യ 113 പോയിന്റോടെ മൂന്നാം സ്ഥാനത്തായി. 112 പോയിന്റുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു. ന്യൂസിലൻഡ് ഇപ്പോൾ 113 പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനം ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും.

Also Read-ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ നായകനെ കാമുകി മുഖത്തടിച്ചു; ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ കമന്‍റേറ്റർ സ്ഥാനത്തുനിന്ന് നീക്കിയേക്കും

ദക്ഷിണാഫ്രിക്ക (100), ബംഗ്ലാദേശ് (95), ശ്രീലങ്ക (88), അഫ്ഗാനിസ്ഥാന്‍ (71), വെസ്റ്റ് ഇന്‍ഡീസ് (71) എന്നിവരാണ് പത്തുവരെയുളള സ്ഥാനങ്ങളില്‍. റായ്പൂര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്ത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 34.3 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 20.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

Also Read-അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് 20 കോടിയോളം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായി

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിന് 108 റണ്‍സെ നേടാനായിരുന്നുള്ളു.36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സായിരുന്നു കിവീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് പേര് മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Published by:Jayesh Krishnan

First published:



Source link

Leave a Reply

Your email address will not be published. Required fields are marked *