തിരുവനന്തപുരം: ബിജെപി അംഗത്വം സ്വീകരിച്ച അനിൽ ആന്റണിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍. മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസത്തിൽ പലതും സംഭവിക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു. ആന്റണിയുടെ മകൻ എന്നതിനപ്പുറത്ത് അനിൽ ആന്റണി പാർട്ടിയിൽ ഒന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു.
അനിൽ ആന്റണിക്ക് ഒരു ഉത്തരവാദിത്വവും ആരും കൊടുത്തിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ആന്റണിയുടെ വീട്ടിൽ നിന്ന് ഒരാളെ കിട്ടിയാൽ ബി.ജെ.പിക്ക് ഇന്ത്യാ രാജ്യം പിടിച്ചടക്കാൻ കഴിയും എന്ന് കരുതുന്നുണ്ടോ? അങ്ങനെ കരുതുന്നത് മൂഢ സ്വർഗത്തിൽ സ്വപ്നം കാണുന്നവരാണെന്ന് സുധാകരൻ പറഞ്ഞു. സ്വന്തം പിതാവിനെയാണ് അനിൽ ആന്റണി ഒറ്റിക്കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യയക്ഷൻ കെ സുരേന്ദ്രൻ ഒപ്പമായിരുന്നു അനില്‍ ബിജെപി ആസ്ഥാനത്തെത്തിയത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ അംഗത്വം സ്വീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.