എസ് എസ് രാജമൗലി| I Make Films for Money says RRR Director SS Rajamouli – News18 Malayalam


എസ് എസ് രാജമൗലി| I Make Films for Money says RRR Director SS Rajamouli – News18 Malayalam

ആർആർആർ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സംവിധായകൻ എസ്എസ് രാജമൗലിയുടെ പരാമർശങ്ങളും ഇതോടെ വലിയ ശ്രദ്ധ നേടുന്നുണ്ട്. ആർആർആർ ബോളിവുഡ് ചിത്രമല്ലെന്ന സംവിധായകന്റെ പരാമർശവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജമൗലിയുടെ പുതിയ പരാമർശം.

ഗോൾഡൻ ഗ്ലോബ് പുരസ്കാരം ചിത്രത്തിലെ ഗാനത്തിനു ലഭിച്ചിരുന്നു. താൻ സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടിയാണെന്നാണ് രാജമൗലിയുടെ പുതിയ പരാമർശം. ഒരു അമേരിക്കൻ പബ്ലിക്കേഷന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.

Also Read- RRR ഇന്ത്യയുടെ ഓസ്‌കാർ എൻട്രിയല്ലാത്തതിൽ രാജമൗലിക്ക് നിരാശ

താൻ സിനിമ ചെയ്യുന്നത് പണമുണ്ടാക്കാനാണെന്നും പ്രേക്ഷകർക്കു വേണ്ടിയാണ് തന്റെ സിനിമകളെന്നുമാണ് സംവിധായകൻ പറഞ്ഞത്. നിരൂപക പ്രശംസ നേടാൻ താൻ സിനിമയെടുക്കാറില്ല. ആർആർആർ ഒരു വാണിജ്യ സിനിമയാണ്. സിനിമ സാമ്പത്തികമായി വിജയിക്കുമ്പോഴാണ് താൻ സന്തോഷവാനാകുന്നത്. പുരസ്കാരങ്ങൾ അതിന് അപ്പുറമുള്ളതാണ്. തന്റെ യൂണിറ്റിന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണത്. അതിൽ താൻ സന്തോഷവാനാണെന്നും രാജമൗലി പറഞ്ഞു.

അതേസമയം, ആർആർആർ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാകാത്തതിലും സംവിധായകൻ നിരാശ പ്രകടിപ്പിച്ചിരുന്നു. ഗുജറാത്തി ചിത്രം ദി ലാസ്റ്റ് ഷോ ആണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി.

ചെല്ലോ ഷോ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെങ്കിലും ആർആർആർ ഓസ്കാറിന് തിരഞ്ഞെടുക്കപെടാൻ കൂടുതൽ സാധ്യതയുള്ള സിനിമ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Published by:Naseeba TC

First published:Source link

Leave a Reply

Your email address will not be published. Required fields are marked *