കാന്താര നായകൻ മലയാളത്തിലേക്ക്? മോഹൻലാൽ-എൽജെപി ചിത്രത്തിൽ ഋഷഭ് ഷെട്ടിയുമെന്ന് സൂചന


കാന്താര നായകൻ മലയാളത്തിലേക്ക്? മോഹൻലാൽ-എൽജെപി ചിത്രത്തിൽ ഋഷഭ് ഷെട്ടിയുമെന്ന് സൂചന

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിഭൻ’. സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലെ ജയ്സൽമീറിൽ അടുത്തിടെയാണ് ആരംഭിച്ചത്.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘നൻപകൽ നേരത്ത് മയക്കം’ ത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിഭൻ. സസ്പെൻസുകൾ നിറഞ്ഞ ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര പ്രകടനം വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നേരത്തേ കമൽ ഹാസനും ചിത്രത്തിൽ വേഷമിടുമെന്ന വാർത്തകൾ വന്നിരുന്നു.
Also Read- 50 കോടിയുടെ ഫ്ലാറ്റ്, 1.64 കോടിയുടെ ഔഡ‍ി കാർ, 2.17 കോടിയുടെ BMW കാർ; കെഎൽ രാഹുലിനും അതിയ ഷെട്ടിക്കും ലഭിച്ച വിവാഹ സമ്മാനങ്ങൾ

ഇപ്പോൾ കാന്താരയിലൂടെ ശ്രദ്ധേയനായ കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ പേരാണ് കേൾക്കുന്നത്. ഋഷഭ് ഷെട്ടി ചിത്രത്തിൽ ഉണ്ടാകുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ താരത്തിന്റെ ആദ്യ മലയാള ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിഭൻ.
Also Read- വിജയ് ആരാധകരെ ശാന്തരാകുവിന്‍ ; ‘ദളപതി 67’ അപ്ഡേറ്റ് ഫെബ്രുവരി ആദ്യവാരം

പിങ്ക് വില്ല റിപ്പോർ‌ട്ട് അനുസരിച്ച് ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ ഋഷഭ് ഷെട്ടിയെ ക്ഷണിച്ചതായി പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആദ്യമായി നിർമിക്കുന്ന ആദ്യ സിനിമയാണിത്. ഒരു ഗുസ്തി താരമായാണ് മോഹൻലാൽ ഈ സിനിമയിൽ അഭിനയിക്കുന്നത്. ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ബിഗ് ബജറ്റ് പിരീഡ് ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Published by:Naseeba TC

First published:



Source link

Leave a Reply

Your email address will not be published. Required fields are marked *