മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വ്യക്തിപൂജയിൽ അഭിരമിച്ച്, കുടുംബതാൽപര്യം അടിച്ചേൽപ്പിച്ച് ആറുപതിറ്റാണ്ട് കാലം അധികാരത്തിൽ ഇരുന്ന് രാജ്യം മുടിച്ചവരോടാണ് അനിൽ ആൻ്റണി സലാം പറയുന്നത്. കുടുംബം അല്ല രാഷ്ട്രം ആണ് വലുതെന്ന് അനിൽ പറയുന്നത് ഭാരതീയ ജനതാ പാർട്ടിയുടെ, നരേന്ദ്രമോദിയുടെ ഭരണമന്ത്രത്തിനുള്ള അംഗീകാരം കൂടിയാണെന്ന് വി.മുരളീധരന്‍ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്ന അനിലിൻ്റെ വാക്കുകൾ രാജ്യത്തിൻ്റെ അറുപത് ശതമാനത്തിൽ അധികം വരുന്ന യുവതയുടെ ശബ്ദം കൂടിയാണ്. നാടിന് നല്ലത് നരേന്ദ്രമോദിയെന്ന് അനിൽ അടിവരയിട്ട് പറയുമ്പോൾ, രാജ്യത്തെ ഒറ്റുന്ന കോൺഗ്രസുകാരെ നിങ്ങളോട് ഒപ്പം നിൽക്കാൻ ഞാൻ ഇല്ലെന്ന് അനിൽ ഉറക്കെ പറയുമ്പോൾ രാഹുലിനും കൂട്ടർക്കും സ്വയം വിമർശനത്തിന് അത് ഉപകരിക്കട്ടെ എന്ന് മാത്രം കുറിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.