കോഴിക്കോട് ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച് ഭർത്താവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ


കോഴിക്കോട് ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച് ഭർത്താവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച് ഭർത്താവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ചോദ്യം ചെയ്യാൻ വിളിപ്പിച്ച മറ്റൊരാളെ വിട്ടയച്ചു. അക്രമി സംഘം തട്ടിക്കൊണ്ടു പോയ പരപ്പന്‍പൊയില്‍ സ്വദേശിയും പ്രവാസിയുമായ ഷാഫിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പരപ്പൻപൊയിൽ സ്വദേശികളായ ദമ്പതികളെയാണ് നാലംഗ സംഘമാണ് കാറിലെത്തി തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമി സംഘം എത്തിയത്. ബഹളം കേട്ട് വീടിന് പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവ് ഷാഫിയെ നാലംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ടതായി ഭാര്യ സനിയ പറയുന്നു.
Also Read- കോഴിക്കോട് ബലം പ്രയോഗിച്ച് ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി കടന്നു

ചെറുത്തതോടെ സനിയയെയും കാറിലേക്ക് വലിച്ചുകയറ്റി. കാറിന്റെ ഡോറടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. കുറച്ച് മുന്നോട്ട് പോയ ശേഷം റോഡിലിറക്കിവിട്ടതായി സനിയ പൊലീസിന് മൊഴി നൽകി. പിടിവലിക്കിടെ കഴുത്തിൽ പരിക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കഴുത്തില്‍ പരിക്കേറ്റ പാടുണ്ട്.

മൂന്നാഴ്ച മുമ്പ് പണം ആവശ്യപ്പെട്ട് ഒരു സംഘം വീട്ടിലെത്തി അക്രമം നടത്തിയിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇതില്‍ താമരശ്ശേരി പോലീസിൽ കേസ് നിലവിലുണ്ട്. ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ഷാഫി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. വിദേശത്തുള്ള ഇടപാടുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

Published by:Naseeba TC

First published:Source link

Leave a Reply

Your email address will not be published. Required fields are marked *