മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥയൊരുക്കി നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ക്രിസ്റ്റി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മാളവിക മോഹനനും മാത്യു തോമസും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ട്വീറ്റും അതിന് നായിക മാളവിക നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
സിനിമയുടെ പോസ്റ്ററും മാളവികയുടെ ഒരു ഗ്ലാമര്‍ ലുക്കിലുള്ള ചിത്രവും പോസ്റ്റ് ചെയ്തതിനൊപ്പം “മാത്യു ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എന്റെ ടെൻഷൻ’’ എന്ന് ഒരു ആരാധകൻ കുറിച്ചു. ‘‘അവൻ അത് നന്നായി കൈകാര്യം ചെയ്തു’’ എന്ന് മാളവിക മറുപടിയും നല്‍കി.
I Am Tensed Wondering How Mathew Will Handle It!😢#MalavikaMohanan pic.twitter.com/pL4FaXyPz7
— Athul (@Athulyokzz_) January 18, 2023
പോസ്റ്റർ കണ്ടിട്ട് പ്രായമായ സ്ത്രീയും കൗമാരക്കാരനുമായുള്ള പ്രണയ കഥ പോലെ തോന്നി അത് മാത്യുവിന് കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന സംശയമാണ് ചോദ്യമായിപ്രകടിപ്പിച്ചതെന്ന് കമന്റ് ചെയ്ത ആരാധകൻ പിന്നീട് വിശദീകരിച്ചു. അപ്പോഴേക്കും ആരാധകന്‍റെ കമന്‍റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
സിനിമയുടെ കഥാപശ്ചാത്തലത്തെ കുറിച്ച് ഔദ്യോഗികമായ ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടില്ല, സിനിമയുടെ ടീസറും ട്രെയിലറും പുറത്തുവരുന്നതോടെ ഇതേക്കുറിച്ച് സൂചന ലഭിച്ചേക്കും.
റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ക്രിസ്റ്റി നിർമിക്കുന്നത് . തിരുവനന്തപുരത്തെ പൂവാര്‍ എന്ന പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മാലിദ്വീപിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ്. വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.