റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്‍റിന്‍റെയും വിവാഹനിശ്ചയ ചടങ്ങുകൾ മുംബൈയിൽ നടന്നു. മുകേഷ് അംബാനിയുടെ വസതിയായ അന്‍റീലിയയിൽ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹനിശ്ചയത്തിൽ പങ്കെടുത്തു. ആചാരപരമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്.
ഗുജറാത്തി ഹിന്ദു കുടുംബങ്ങൾക്കിടയിൽ തലമുറകളായി പിന്തുടരുന്ന ഗോൽ ധന, ചുനരി വിധി തുടങ്ങിയ പാരമ്പര്യ ചടങ്ങുകൾ വിവാഹനിശ്ചയത്തോട് അനുബന്ധിച്ച് നടന്നു. കുടുംബ ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകളും വഴിപാടുകളും ഉണ്ടായിരുന്നു. ഗോൽ ധന എന്നാൽ ഗുജറാത്തി പാരമ്പര്യത്തിൽ വിവാഹത്തിന് മുമ്പുള്ള ഒരു ചടങ്ങാണ്. ഇത് ഒരു വിവാഹനിശ്ചയത്തിന് സമാനമാണ്. വിവാഹനിശ്ചയ ചടങ്ങ് നടക്കുന്ന വരന്റെ സ്ഥലത്ത് ഗോൽധാന പ്രസാദം വിതരണം ചെയ്യുന്നു. വധുവിന്റെ കുടുംബം വരന്റെ വസതിയിൽ സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി എത്തി. തുടർന്ന് ദമ്പതികൾ മോതിരം കൈമാറി. മോതിരക്കൈമാറ്റത്തിന് ശേഷം ദമ്പതികൾ കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് അനുഗ്രഹം തേടി.
അനന്തിന്റെ സഹോദരി ഇഷയുടെ നേതൃത്വത്തിൽ അംബാനി കുടുംബത്തിലെ അംഗങ്ങൾ അവരെയും രാധികയെയും വൈകുന്നേരത്തെ ചടങ്ങുകളിലേക്ക് ക്ഷണിക്കാൻ മർച്ചന്റ് വസതിയിലേക്ക് പോയതോടെയാണ് സായാഹ്ന ആഘോഷങ്ങൾക്ക് തുടക്കമായത്. ആരതിക്കും മന്ത്രോച്ചാരണങ്ങൾക്കുമിടയിൽ മെർച്ചന്‍റ് കുടുംബത്തെ അംബാനി കുടുംബം അവരുടെ വസതിയിലേക്ക് ഊഷ്മളമായി സ്വീകരിച്ചു.
വിവാഹനിശ്ചയത്തിന് മുന്നോടിയായി അനന്ദും രാധികയും ഇരുവരുടെയും കുടുംബാംഗങ്ങളും ശ്രീകൃഷ്ണ ക്ഷേത്രത്തി. ദർശനം നടത്തി. അവിടെനിന്നാണ് ഇരുകൂട്ടരും വേദിയിലേക്ക് എത്തിയത്. ഗണേശ പൂജയോടെ ചടങ്ങുകൾ ആരംഭിക്കുകയും തുടർന്ന് പരമ്പരാഗത ലഗാൻ പത്രിക അഥവാ വരാനിരിക്കുന്ന വിവാഹത്തിനുള്ള ക്ഷണക്കത്ത് വായിക്കുകയും ചെയ്തു. അനന്തിന്റെയും രാധികയുടെയും കുടുംബങ്ങൾ പരസ്പരം ആശ്ലേഷിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. അതിനുശേഷം ഗോൽധനയും ചുനരി വിധിയും തുടർന്നു. നിത അംബാനിയുടെ നേതൃത്വത്തിൽ അംബാനി കുടുംബം ഡാൻസ് ചെയ്ത് അതിഥികളെ വിസ്മയിപ്പിച്ചു.
അതിനുശേഷം അനന്തിന്‍റെ സഹോദരി ഇഷ മോതിരമാറ്റ ചടങ്ങ് ആരംഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. അനന്തും രാധികയും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ മോതിരം മാറുകയും മുതിർന്നവരുടെ അനുഗ്രഹം നേടുകയും ചെയ്തു.
ആനന്ദും രാധികയും വർഷങ്ങളായി പരിചയക്കാരാണ്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ രാധിക, എൻകോർ ഹെൽത്ത്‌കെയറിൽ ബോർഡ് ഓഫ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ബിസിനസ് തിരക്കുകള്‍ക്കിടയിലും തന്‍റെ നൃത്തത്തോടുള്ള അഭിനിവേശം നിലനിര്‍ത്തുന്നതില്‍ അതീവ തല്‍പരയാണ് അവര്‍.
Also See- പിങ്ക് ലെഹങ്കയിൽ തിളങ്ങി ആനന്ദ് അംബാനിയുടെ പ്രതിശ്രുതവധു; മെഹന്ദി ചിത്രങ്ങൾ വൈറൽ
എട്ടു വര്‍ഷത്തോളമായി ഭരതനാട്യം അഭ്യസിക്കുന്ന രാധിക മര്‍ച്ചന്‍റിന്‍റെ അരങ്ങേറ്റം കഴിഞ്ഞ ജൂണില്‍ മുംബൈയിലെ ജിയോ വേൾഡ് സെന്‍ററിലെ ഗ്രാൻഡ് തിയേറ്ററിലാണ് നടന്നത്. സിനിമ-കായിക-വ്യവസായ രംഗത്തെ പ്രമുഖരാണ് രാധികയുടെ അരങ്ങേറ്റത്തില്‍ പങ്കെടുക്കാനെത്തിയത്. മുകേഷ് അംബാനിയും നിത അംബാനിയും ചേര്‍ന്നാണ് അന്ന് അതിഥികളെ സ്വീകരിച്ചത്. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിതാ അംബാനിക്ക് ശേഷം അംബാനി കുടുംബത്തിലെത്തുന്ന രണ്ടാമത്തെ നര്‍ത്തകി കൂടിയാണ് രാധിക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.