തിക്കും തിരക്കുമുള്ള സ്ഥലങ്ങളിൽ സംഘമായെത്തി മാല കവരും; യുവതി പിടിയിൽ


തിക്കും തിരക്കുമുള്ള സ്ഥലങ്ങളിൽ സംഘമായെത്തി മാല കവരും; യുവതി പിടിയിൽ

ആലപ്പുഴ: തിക്കും തിരക്കുമുള്ള സ്ഥലങ്ങളിൽ മാല കവരുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി കോവിൽപെട്ടി ഹൗസ് നമ്പർ 13 ലെ കാളിയമ്മയെ (40) പോലീസ് പിടികൂടിയത്. ശനിയാഴ്ച്ച രാവിലെ മാലുമേൽ ക്ഷേത്രത്തിൽ നിന്നും തൊഴുതിറങ്ങി വന്ന യുവതിയുടെ കഴുത്തിൽ കിടന്ന 5.5 പവൻ തൂക്കം വരുന്ന സ്വർണമാല തിരക്കിനിടയിൽ കവർ‍ന്ന സംഭവത്തിലാണ് യുവതി പിടിയിലായത്.

Also read-അനസ്സ് ആന്‍ഡ് അനസ്സ് എന്ന പേരിൽ പിടിച്ചുപറി ഗ്യാങ്; സംഘത്തിലെ പ്രധാനി വാഹനമോഷണത്തിനിടെ അറസ്റ്റില്‍; സഹായി ഓടി രക്ഷപ്പെട്ടു

മോഷണ വിവരം അറിഞ്ഞ യുവതി കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകുകയും. തുടർന്ന് സംഭവ സ്ഥലത്തെത്തി സംശയാസ്പദമായി കണ്ട തമിഴ് യുവതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണത്തിനു കൂട്ടാളികളായ മറ്റു യുവതികൾ‍ക്കായുള്ള അന്വേഷണം തുടരുകയാണ്. ഉത്സവം നടക്കുന്ന തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലും സംഘമായെത്തി മാല കവർന്നു മുങ്ങുന്നതാണ് ഇവരുടെ രീതി. ഇൻസ്പെക്ടർ വി.ബിജു, എസ്ഐ സുജാതൻപിള്ള, കലാധരൻ, എസ്‍സിപിഒ മാരായ ജിമിനി, ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.

Published by:Sarika KP

First published:Source link

Leave a Reply

Your email address will not be published. Required fields are marked *