ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു സംഘടിപ്പിച്ച പൊതുയോഗത്തിന് മുന്നോടിയായി നടന്ന പൂജയിൽ പങ്കെടുത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂജയിൽ പങ്കെടുത്തത്.
കെസിആർ സംഘടിപ്പിച്ച പൊതുയോഗത്തിനായാണ് മുഖ്യമന്ത്രി തെലങ്കാനയിലെത്തിയത്. ഈ പൊതുയോഗത്തിന് മുന്നോടിയായി നടന്ന പൂജയില്‍ മുഖ്യമന്ത്രി അക്ഷിതം അർപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട് (പൂജകാര്യങ്ങളിൽ ഉപയോഗിക്കുന്ന അരിയും മഞ്ഞളും അടങ്ങിയതാണ് അക്ഷിതം). കെ.ചന്ദ്രശേഖരറാവുവിന്റെ പുതിയ പാർട്ടിയായ ഭാരത് രാഷ്ട്രീയസമിതിയുടെ (ബിആർഎസ്) ഭാവിപരിപാടികള്‍ തെലങ്കാനയിലെ ഖമ്മത്ത് നടന്ന പൊതുയോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
Also Read-കണ്ണു നട്ടു കാത്തിരുന്നിട്ടും മാച്ച് കഴിഞ്ഞ് ‘മാ. പ്ര’കളെ കാണാനാകാതെ പി.വി. അൻവർ എംഎൽഎ
തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്ന സ്വന്തം പാർട്ടിയെ പരിഷ്കരിച്ച് ബിആർഎസ് ആക്കിയതിനുശേഷമുള്ള ആദ്യ പൊതുയോഗമായിരുന്നു നടന്നത്. നേരത്തെ ശ്രീനാരായണ കോളേജിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി എഴുന്നേൽക്കാതിരുന്നതിനെചൊല്ലി വിവാദം ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.