ഇന്ത്യന്‍ സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് മണിരത്നം. ബോംബെ, ദില്‍സേ, നായകന്, റോജ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സിനിമകളിലൂടെ അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചു. പ്രണയ രംഗങ്ങള്‍ അവതരിപ്പിക്കുന്നതിലെ മണിരത്നം മാജിക് ആണ് പലരെയും അദ്ദേഹത്തിന്റെ ആരാധകരായിക്കിയത്. 1991 പുറത്തിറക്കിയ ദളപതി മണിരത്നത്തിന്റെ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണ്. രജനികാന്ത്, മമ്മൂട്ടി, ശോഭന , ശ്രീവിദ്യ, ഭാനുപ്രിയ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി മാറി.
ഇളയരാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്. ദളപതി സിനിമയുടെ കമ്പോസിങ് നടക്കുന്നതിനിടെ സംവിധായകന് മണിരത്നം ഗാനരചയിതാവ് വാലിയോട് ചോദിച്ചു അമ്മയ്ക്ക് വേണ്ടി ഒരു പാട്ട് എഴുതാമോ ? സമ്മതം മൂളിയ വാലി പേനയും പേപ്പറുമെടുത്ത് വരികള്‍ എഴുതി. തുടര്‍ന്ന് ഈണം ഇടനായി വരികള്‍ ഇളയരാജയ്ക്ക് കൈമാറി. വാലി എഴുതിയ പാട്ടിന്റെ വരികള്‍ കണ്ട് ഇളയരാജയുടെ കണ്ണുനിറഞ്ഞു.
അക്കാലത്ത് ഹിറ്റായി മാറിയ എസ്.ജാനകിയുടെ ശബ്ദത്തില്‍ പിറന്ന ‘ചിന്നത്തായവള്‍ തന്ത രാസാവേ’ എന്ന ഗാനമായിരുന്നു വാലി എഴുതി നല്‍കിയത്. അതിശയം എന്തെന്നാല്‍ ഇളയരാജയുടെ അമ്മയുടെ പേരായ ചിന്നത്തായ് എന്ന പദം ഉപയോഗിച്ചാണ് വാലി ഈ പാട്ടൊരുക്കിയത്. ആദ്യ വരികളില്‍ സംഗീത സംവിധായകനായ ഇളയരാജയുടെ ജീവിതം തന്നെ വാലി ഉപയോഗിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.