നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍; ടീസര്‍ പുറത്ത്


നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍; ടീസര്‍ പുറത്ത്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് ഹൻസികയുടെ വരൻ. ഇപ്പോൾ ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യാൻ ഒരുങ്ങുകയാണ്.

ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ വീഡിയോ സ്‍ട്രീമിംഗ് ചെയ്യുക. ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരില്‍ ഒരു ഷോയാണ് വിവാഹ വീഡിയോ പുറത്തുവിടുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്.

രാജസ്ഥാനിലെ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വച്ചായിരുന്നു വിവാഹം. ഹൻസികയും സൊഹേലും കുറച്ചുകാലമായി സുഹൃത്തുക്കളായിരുന്നു, കൂടാതെ ബിസിനസ് പങ്കാളികൾ എന്ന നിലയിൽ മുമ്പ് നിരവധി പരിപാടികളിൽ ഒരുമിച്ച് പ്രവർത്തിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ഒരു ഇൻസ്റ്റാഗ്രാം ഫോട്ടോയിലൂടെയാണ് താരം തന്റെ വിവാഹനിശ്ചയം പ്രഖ്യാപിച്ചത്.

കാന്താരി, ഗാർഡിയൻ എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലും ഹൻസിക അഭിനയിക്കുന്നുണ്ട്. കാന്താരി മാർച്ചിൽ റിലീസ് ചെയ്യും, ഗാർഡിയൻ ടീം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നടൻ സിമ്പു ചെറിയ വേഷത്തിൽ അഭിനയിച്ച മഹാ എന്ന ചിത്രത്തിലാണ് ഹൻസിക അവസാനമായി അഭിനയിച്ചത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജിബ്രാൻ ആണ് സംഗീത സംവിധാനം.

Published by:Vishnupriya S

First published:Source link

Leave a Reply

Your email address will not be published. Required fields are marked *