റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ മോണിറ്ററി പോളിസി കമ്മിറ്റി ഇത്തവണ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയില്ല. നിലവിലെ പലിശ നിരക്കായ 6.5 ശതമാനമായി തന്നെ മാറ്റമില്ലാതെ നിലനിർത്തി. ഇത്തവണത്തെ ആർബിഐ ധനനയത്തിലെ സുപ്രധാന തീരുമാനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
Also Read- നിങ്ങളുടെ നിക്ഷേപങ്ങൾക്ക് ആരെ നോമിനിയാക്കാം? അറിയേണ്ട കാര്യങ്ങൾ
- 2023 – 2024 സാമ്പത്തിക വർഷത്തിലെ ജിഡിപി നേരത്തെ കണക്കാക്കിയ 6.4 ശതമാനത്തിൽ നിന്ന് 6.5 ശതമാനത്തിന്റെ വളർച്ച നേടുമെന്ന് കണക്കാക്കുന്നു.
- യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ (യുപിഐ) സേവനപരിധി വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ബാങ്കുകൾക്ക് മുൻകൂട്ടി അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കാൻ അനുമതി നൽകും.
- ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ ഒന്നിലധികം ബാങ്കുകളിൽ തിരയാൻ ഒരു കേന്ദ്രീകൃത വെബ് പോർട്ടൽ സജ്ജീകരിക്കാൻ തീരുമാനിച്ചു.
- വിദേശത്ത് നിന്ന് പണം വരുന്നതിന്റെ പ്രധാന സ്രോതസ്സായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ തുടരും; 2022 സാമ്പത്തിക വർഷത്തിൽ വിദേശത്ത് നിന്ന് വന്നത് 107.2 ബില്യൺ ഡോളറാണ്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.
- 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലും നടപ്പു സാമ്പത്തിക വർഷത്തിലും കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് (സിഎഡി) മിതമായ നിലയിൽ തുടരും.
- ലിക്വിഡിറ്റി മാനേജ്മെന്റിന് വേണ്ടി ഒരു അതിവേഗ സമീപനം നിലനിർത്താൻ സാധിച്ചു എന്ന് വിലയിരുത്തി.
- എല്ലാതരം നിയന്ത്രണങ്ങളോടും പൊതുവിൽ വിവേകപൂർണ്ണമായ സമീപനം സ്വീകരിച്ചു എന്ന് വിലയിരുത്തി.
- വികസിത രാജ്യങ്ങളിലെ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധികൾ ആർബിഐ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുണ്ട്.
- വിലയിലും സാമ്പത്തിക സ്ഥിരതയിലും ഉറച്ച പ്രതിബദ്ധതയോടെയും ജാഗ്രതയോടെയും വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ആർബിഐ തയ്യാറാണ്.
- മോണിറ്ററി പോളിസി അക്കമോഡേഷൻ പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
- 2023-24 സാമ്പത്തിക വർഷത്തിലെ (FY24) ആദ്യ ധനനയ യോഗമായിരുന്നു ഇന്ന് ചേർന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.