ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ


ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ

വിഷ്ണു

തിരുവനന്തപുരം: വട്ടപ്പാറയിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശിയായ പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡനത്തിരയാക്കിയ കേസ്സിലെ പ്രതി വെമ്പായം പെരുംകൂർ ഉടയൻപാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു ആണ് അറസ്റ്റിലായത്.

രണ്ടുവർഷം മുമ്പാണ് ഇയാൾ പെൺകുട്ടിയുമായി ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ നമ്പരിലേയ്ക്ക് അമ്മയില്ലാത്ത സമയം പെൺകുട്ടിയെ വിളിച്ച് പ്രലോഭിപ്പിക്കുകയും പ്രതിയുടെ വട്ടപ്പാറയിലുള്ള വീട്ടിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പലപ്രാവശ്യം പ്രതിയുടെ വീട്ടിൽ വെച്ച് പീഡനത്തിരയാക്കുകയായിരുന്നു.

Also Read- തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പിതാവും അറസ്റ്റിൽ

നാടൻപാട്ട് കലാകാരനായിരുന്ന പ്രതി പ്രോഗ്രാം അവതരിപ്പിക്കുവാൻ 2023 ജനുവരി 15ന് പോകുകയും അന്നേ ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി വട്ടപ്പാറയിലുള്ള സ്വന്തം വീട്ടിൽ താമസിപ്പിച്ച് വരുകയായിരുന്നു.

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് താമസിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തുചെന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ സംരക്ഷണത്തിനായി സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കി.

Published by:Rajesh V

First published:Source link

Leave a Reply

Your email address will not be published. Required fields are marked *