‘ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമ’; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുർമു


‘ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമ’; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുന്നതിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. അതിവേഗം വളർന്നുകൊണ്ടിരിക്കു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതൽ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയർത്താൻ സാധിക്കും.

ആത്മനിർഭർ ഭാരത് പദ്ധതി ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണുണ്ടാക്കിയതെന്ന് രാഷ്ട്രപതി പറഞ്ഞു. ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമയാണ്.

Also Read-Republic Day 2023| രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ 901 പേര്‍ക്ക്; ധീരതയ്ക്കുള്ള അവാർഡിന് അർഹരായത് 140 പേര്‍

രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്കു കൂടുതൽ ഇടം നൽകണമെന്ന് രാഷ്ട്രപതി പരഞ്ഞു. ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി-20 അധ്യക്ഷത പദവിയിലൂടെ ലഭിച്ചത്. രാജ്യത്തിന്റെ ഉന്നതിക്കായി സംഭാവന നൽകുന്ന എല്ലാവരേയും അഭിനന്ദിക്കുന്നതായി സന്ദേശത്തിൽ രാഷ്ട്രപതി അറിയിച്ചു.

Published by:Jayesh Krishnan

First published:



Source link

Leave a Reply

Your email address will not be published. Required fields are marked *