ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളും നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസിന്റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പൊലീസിനെ വിന്യസിക്കണമെന്നും സർക്കാരിന് നിർദേശം ലഭിച്ചിരുന്നു. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും ഉത്തരവിൽ പറഞ്ഞിരുന്നു.
വിചാരണ നടക്കുമ്പോൾ സുരക്ഷയ്ക്കായി കോടതി പരിസരത്ത് പൊലീസിനെ വിന്യസിക്കാൻ സർക്കാരിന് ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശം നൽകി. തങ്ങൾക്കു വേണ്ടി ഹാജരാകാൻ അഭിഭാഷകർ തയ്യാറാകുന്നില്ലെന്നും കേസ് നടപടികൾ കോട്ടയത്തെ മറ്റേതെങ്കിലും കോടതികളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.