റിപ്പബ്ലിക് ദിനത്തില്‍ മസാല ദോശയിൽ തേരട്ട; പറവൂറിലെ വസന്ത വിഹാർ ഹോട്ടൽ പൂട്ടിച്ചു


റിപ്പബ്ലിക് ദിനത്തില്‍ മസാല ദോശയിൽ തേരട്ട; പറവൂറിലെ വസന്ത വിഹാർ ഹോട്ടൽ പൂട്ടിച്ചു

കൊച്ചി: എറണാകുളം വടക്കൻ പറവൂരിലെ ഹോട്ടലിൽ മസാലദോശയിൽ നിന്ന് തേട്ടയെ കിട്ടിയെന്ന് പരാതി. വസന്ത വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പിന്നാലെ പറവൂര്‍ നഗരസഭ ഹോട്ടല്‍ അടപ്പിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി.

തുടര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഹോട്ടലിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.ഹോട്ടലിലെ ഭക്ഷ്യ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തിലെ മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 68 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനേത്തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടിയിരുന്നു.

Published by:Jayesh Krishnan

First published:



Source link

Leave a Reply

Your email address will not be published. Required fields are marked *