ലൈംഗികാതിക്രമം, നഗ്നദൃശ്യം ആവശ്യപ്പെട്ടു; 14കാരി ജീവനൊടുക്കിയ സംഭവത്തിൽ 18കാരൻ അറസ്റ്റിൽ


ലൈംഗികാതിക്രമം, നഗ്നദൃശ്യം ആവശ്യപ്പെട്ടു; 14കാരി ജീവനൊടുക്കിയ സംഭവത്തിൽ 18കാരൻ അറസ്റ്റിൽ

റോഷൻ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പുത്തൻവേലിക്കര കല്ലേപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസിക്കുന്ന തൃശ്ശൂർ മേലൂർ കല്ലൂത്തി സ്വദേശി റോഷനെ (18) യാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ചിലാണ് 14 കാരിയായ പെൺകുട്ടി ജീവനൊടുക്കിയത്

സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടിയെ റോഷൻ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചു. മൊബൈൽ വഴി നഗ്ന ദൃശങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ഇയാൾ ബന്ധം ഉപേക്ഷിയിയ്ക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ലൈംഗികാതിക്രമണത്തിന് വിധേയമായ വിവരം ഉണ്ടായിരുന്നു.

Also Read- പെൺസുഹൃത്തിനെ പീഡിപ്പിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം മുറിച്ച് തലയ്ക്ക് അടിച്ച് കൊന്ന പ്രതികൾ കോടതിയിൽ കീഴടങ്ങി

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക പൊലീസ് ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്താലാണ് പ്രതി പിടിയിലാകുന്നത്. ഡിവൈ എസ് പി പി കെ ശിവൻകുട്ടി, ഇൻസ്പെക്ടർ കെ ബ്രിജുകുമാർ, എസ് ഐമാരായ ടി എം സൂഫി, ടി കെ സുധീർ, ദീപ എസ് നായർ, എ എസ് ഐ ബിനു മോൻ, എസ് സിപിഒമാരായ കെ വി ബിനോജ്, ജിനിമോൾ, ലിൻസൺ പൗലോസ് തുടങ്ങിയവരാണ് അനേഷണ സംഘത്തിലുണ്ടായിരുന്നത്.

Published by:Rajesh V

First published:



Source link

Leave a Reply

Your email address will not be published. Required fields are marked *