വീട് പണിയാനായി പഞ്ചായത്ത് നല്‍കിയ അരലക്ഷം മാലിന്യത്തിലായി; തിരികെ നല്‍കി കാസര്‍ഗോഡ് ഹരിത കർമസേന


വീട് പണിയാനായി പഞ്ചായത്ത് നല്‍കിയ അരലക്ഷം മാലിന്യത്തിലായി; തിരികെ നല്‍കി കാസര്‍ഗോഡ് ഹരിത കർമസേന

കാസര്‍ഗോഡ്: വീടുകളില്‍നിന്നും നീക്കം ചെയ്യുന്ന പ്ലാസ്‌റ്റിക്ക്‌ മാലിന്യത്തിൽ നിന്ന് കളഞ്ഞുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായിരിക്കുകയാണ് ഹരിതകര്‍മ സേനാംഗങ്ങള്‍. മടിക്കൈ പഞ്ചായത്ത്‌ ആറാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ സി സുശീലയും പി വി ഭവാനിയുമാണ് നാടിന്റെ അഭിമാനമായത്‌.

വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടയിലാണ് പ്ലാസ്റ്റിക് കവറില്‍ നിന്നും അരലക്ഷം രൂപ ലഭിക്കുന്നത്. ആദ്യം ഇത് കണ്ട് അമ്പരന്ന ഇവര്‍ പിന്നീട് മാലിന്യം ശേഖരിച്ച ഓരോ വീടും അന്വേഷിച്ച് ചെന്നപ്പോഴാണ് കുളങ്ങാട്ടെ രാജീവന്റേതാണ് പണമെന്ന് തിരിച്ചറിഞ്ഞത്. വീട് പണിയാനായി പഞ്ചായത്തില്‍ നിന്നും ലഭിച്ച പണമായിരുന്നു ഇത്. അടച്ചുറപ്പില്ലാത്ത വീട്ടിനകത്ത് പണം സൂക്ഷിക്കാന്‍ ഭയന്നാണ് രാജീവന്‍, സുരക്ഷിതമെന്ന് കരുതി വീടിന് പുറത്തെ പ്ലാസ്റ്റിക് മാലിന്യത്തില്‍ സൂക്ഷിച്ചത്. ആദ്യം അമ്പരന്നുപോയെന്നും പണം തിരിച്ചു നല്‍കിയപ്പോള്‍ ഏറെ സന്തോഷമായെന്നും സുശീലയും ഭവാനിയും പറഞ്ഞു.

Also read-എല്ലാ ഗോത്രവർഗക്കാർക്കും അവശ്യരേഖകൾ ഉറപ്പാക്കിയ ആദ്യ ജില്ലയായി വയനാട്‌; 22,888 രേഖകൾ ഡിജി ലോക്കറിലാക്കി

പണം തിരിച്ചേൽപ്പിച്ച സുശീലയേയും ഭവാനിയേയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. 50രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകര്‍മസേനാംഗങ്ങളെ ആക്ഷേപിക്കാൻ ശ്രമിച്ച കാലമാണിത്‌. അരലക്ഷം രൂപ തിരിച്ചേല്‍പ്പിച്ച് സുശീലയും ഭവാനിയും ഒറ്റ നിമിഷത്തില്‍ അവരെ തോല്‍പ്പിച്ചു. സംസ്ഥാനത്തെ 30,890 സേനാംഗങ്ങളുടെയും പ്രതിനിധികളാണിവരെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Published by:Sarika KP

First published:



Source link

Leave a Reply

Your email address will not be published. Required fields are marked *