ഹോണടിച്ചത് ഇഷ്ടമായില്ല;യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ


ഹോണടിച്ചത് ഇഷ്ടമായില്ല;യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ

കോട്ടയം: കിടങ്ങൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടപ്ലാമറ്റം ഇല്ലത്തു വീട്ടില്‍ ഷാജി മകന്‍ സ്റ്റെഫിന്‍ ഷാജി (19)യെ ആണ് കിടങ്ങൂര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്യത്‌. വെള്ളിയാഴ രാത്രി 11 മണിയോടെ ചേര്‍പ്പുങ്കല്‍ കെടിഡിസി ബിയര്‍ പാര്‍ലറിന്‌ സമീപത്തായിരുന്നു സംഭവം.

പുലിയന്നൂര്‍ സ്വദേശിയായ യുവാവിനെയാണ്‌ സ്റ്റെഫിനും സുഹൃത്തും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന്‌ മാര്‍ഗതടസം സൃഷ്ടിക്കത്തക്ക രീതിയില്‍ പ്രതികള്‍ നില്‍ക്കുന്ന സമയം യുവാക്കള്‍ വണ്ടിയുടെ ഹോണ്‍ അടിച്ചു വഴിയില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രകോപിതരായ പ്രതികള്‍ യുവാവിനെയും സുഹൃത്തിനെയും കത്തികൊണ്ട്‌ ആക്രമിക്കുകയുമായിരുന്നു.

Also Read-ഫോണിൽ ‘സബ്സ്ക്രൈബര്‍ തിരക്കിലാണ്’ കേട്ട ദേഷ്യത്തിൽ പെണ്‍സുഹൃത്തിനെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

സംഭവ ശേഷം ഇവര്‍ സ്ഥലത്തുനിന്ന്‌ കടന്നു കളയുകയും ചെയ്യു.  പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ കിടങ്ങൂര്‍ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍  ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ്‌ മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

സ്റ്റെഫിന്‍റെ പേരില്‍ കിടങ്ങൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ അടിപിടി കേസ്‌ നിലവിലുണ്ട്‌. എസ്‌.എച്ച്‌.ഓ കെ.ആര്‍ ബിജു, എസ്‌.ഐ ജസ്റിന്‍, പത്രോസ്‌, എ.എസ്‌.ഐ ബിജു ചെറിയാന്‍, സി.പി.ഓ മാരായ സുനില്‍,സനീഷ്‌, ജിനീഷ്‌, ജോസ്‌ എന്നിവരും അന്വേഷണ
സംഘത്തില്‍ ഉണ്ടായിരുന്നു.

Published by:Arun krishna

First published:



Source link

Leave a Reply

Your email address will not be published. Required fields are marked *