Health | എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം? സമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?


അപ്രതീക്ഷിതമായുണ്ടാകുന്ന മാനസിക സംഘർഷവും സമ്മർദവുമെല്ലാം മാരകമായ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അവസ്ഥയാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം (Broken Heart Syndrome). ഓരോ വ്യക്തികളിലും വ്യത്യസ്തമായ രീതിയിൽ ആയിരിക്കും സമ്മർദം അനുഭവപ്പെടുക. അക്യൂട്ട് സ്ട്രെസ്, എപ്പിസോഡിക് അക്യൂട്ട് സ്ട്രെസ്, ക്രോണിക് സ്ട്രെസ് എന്നിങ്ങനെ പല രീതിയിലുള്ള സ്ട്രെസ് ഉണ്ട്. ലക്ഷണങ്ങൾ, സമ്മർദം നീണ്ടുനിൽക്കുന്ന കാലയളവ്, ചികിത്സകൾ എന്നിവയെ എല്ലാം അടിസ്ഥാനമാക്കിയാണ് ഇവയെ ഇങ്ങനെ തരം തിരിച്ചിരിക്കുന്നത്.

അക്യൂട്ട് സ്ട്രെസ് (Acute stress)

മനുഷ്യരിൽ ഏറ്റവും സാധാരണമായി കാണുന്ന ഒന്നാണ് അക്യൂട്ട് സ്ട്രെസ്. ഇടയ്ക്കിടെയും ഹ്രസ്വകാലത്തേക്കും സംഭവിക്കുന്നതാണ് ഇത്. അമിതമായ ചിന്ത, സമീപഭാവിയിൽ ഏതെങ്കിലും സംഭവങ്ങൾ അല്ലെങ്കിൽ ആവശ്യങ്ങൾ ഉണ്ടായേക്കുമോ തുടങ്ങിയ നെഗറ്റീവ് ചിന്തകൾ തുടങ്ങിയ കാര്യങ്ങൾ മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. വൈകാരിക ബുദ്ധിമുട്ടുകൾ, തലവേദന, കഴുത്ത് വേദന, വയറു വേദന, കുടൽ സംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം തുടങ്ങിയവ എല്ലാമാണ് അക്യൂട്ട് സ്ട്രെസിന്റെ ലക്ഷണങ്ങൾ.

Also read: Health | മുപ്പതുകൾക്ക് ശേഷം ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് എങ്ങനെ? നാല് മാർഗങ്ങൾ ഇതാ

എപ്പിസോഡിക് അക്യൂട്ട് സ്ട്രെസ് (Episodic Acute Stress)

ഇടക്കിടെ അക്യൂട്ട് സ്ട്രെസ് അനുഭവപ്പെടുന്നതിനെയാണ് എപ്പിസോഡിക് അക്യൂട്ട് സ്ട്രെസ് എന്നു പറയുന്നത്. ഇവരെ ‘ടൈപ്പ് എ വ്യക്തിത്വം’ ഉള്ളവർ എന്നും വിളിക്കാറുണ്ട്. പലപ്പോഴും കടുത്ത സമ്മർദം അനുഭവിക്കുന്ന ആളുകൾ അരാജകത്വവും പ്രതിസന്ധിയും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. അവർക്ക് കൃത്യമായി തീരുമാനങ്ങൾ എടുക്കാൻ കഴിയണം എന്നില്ല. ഇവരിൽ ഇടയ്ക്കിടെ കടുത്ത സമ്മർദം കാണപ്പെടുന്നു,
ഇവർ ആക്രമണ സ്വഭാവം ഉള്ളവരും അക്ഷമരും ആയിരിക്കും. ഈ ലക്ഷണങ്ങൾ കൊറോണറി ഹാർട്ട് ഡിസീസ് എന്ന ഹൃദ്രോഗത്തിലേക്കും നയിക്കുന്നു. വളരെയധികം വിഷമിക്കുകയും എല്ലാ കാര്യങ്ങളെക്കുറിച്ചും നിഷേധാത്മകമായ ചിന്തകൾ ഉള്ളവരും ആയിരിക്കും ഇക്കൂട്ടർ.

ക്രോണിക് സ്ട്രെസ് (Chronic stress)

ഒരുപാടു കാലം നീണ്ടുനിൽക്കുന്ന തരത്തിലുള്ള സമ്മർദമാണ് ഇവരിൽ കാണപ്പെടുന്നത്. കുട്ടിക്കാലത്തെ ചില നെ​ഗറ്റീവ് അനുഭവങ്ങൾ അല്ലെങ്കിൽ അവരുടെ ജീവിതത്തിലുണ്ടായ ചില ട്രോമകളൊക്കെ ഈ സമ്മർദത്തിന് കാരണമായേക്കാം.

സമ്മർദവും ഹൃ​ദ്രോ​ഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

അമിതമായി സമ്മർദം അനുഭവിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരു വ്യക്തി ഉയർന്ന സമ്മർദം അനുഭവിക്കുമ്പോൾ അമിഗ്ഡാല (സമ്മർദം കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാ​ഗം) കൂടുതൽ വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കും. ഇത് ധമനികളിൽ വീക്കം ഉണ്ടാക്കുന്നു. ഇത് ഹൃദയാഘാതം, സ്ട്രോക്ക്, ആൻജീന (ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതു മൂലം ഉണ്ടാകുന്ന ഒരു തരം നെഞ്ചുവേദന) എന്നിവയ്ക്ക് കാരണമാകും.

മാനസിക സംഘർഷങ്ങളും സമ്മർദ്ദവും നിയന്ത്രണവിധേയമാക്കാൻ നാം പരിശീലിക്കുക തന്നെ വേണം. ആരോ​ഗ്യകരമായ ഭക്ഷണക്രമവും, കൃത്യമായ വ്യായാമവും, ധ്യാനവും ഒക്കെ ഇതിന് സഹായിക്കും.

(ഡോ. രാജ്പാൽ സിംഗ്, ഡയറക്ടർ, ഇന്റർവെൻഷണൽ കാർഡിയോളജി, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബെംഗളൂരു)

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.Source link

Leave a Reply

Your email address will not be published. Required fields are marked *