ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് വിരാട് കോഹ്ലി. 2022 ലെ ഐസിസി പ്രഖ്യാപിച്ച ഏകദിന, ടെസ്റ്റ്, ടി-20 ടീമുകളിൽ താരം ഇടം നേടി. ഇതാദ്യമായാണ് ഒരു വർഷം ഐസിസിയുടെ മൂന്ന് ഫോർമാറ്റുകളിലും ഒരു താരം ഇടംനേടുന്നത്. കഴിഞ്ഞ വർഷം ഓണററി അവാർഡ് ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായി 2022 ലെ ടി-20 ടീമിൽ കോഹ്‌ലി ഇടം നേടി.
2022ലെ ടി20 ടീമിൽ സൂര്യകുമാർ യാദവിനും ഹാർദിക് പാണ്ഡ്യയ്ക്കുമൊപ്പം ഇടംപിടിച്ച മൂന്ന് ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് കോഹ്ലി. കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിനെ നയിച്ച ജോസ് ബട്ലർ ആണ് ടീം ഇലവന്റെ നായകൻ. ഐസിസിയുടെ ടെസ്റ്റ് ടീം ഓഫ് ദി ഇയറിൽ മൂന്ന് തവണയാണ് വിരാട് കോഹ്ലി ഇടംനേടിയത്. 2017 ലായിരുന്നു ആദ്യമായി കോഹ്ലിയെ ടീമിൽ പ്രഖ്യാപിക്കുന്നത്. ഇതിനു ശേഷം 2018 ലും 2019 ലും താരം ഇടം നേടി.
Also Read- ഇന്ത്യയ്ക്കെതിരായ തോൽവി; ICC റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കിവീസിന് നഷ്ടമായി; ഒന്നാമത് പുതിയ അവകാശി
ഐസിസി ഏകദിന ടീമിൽ ആറ് തവണയും (2012, 2014, 2016, 2017, 2018, 2019) ടി20 യിൽ (2022) ഒരു തവണയും താരം ഉൾപ്പെട്ടു.
ഐസിസി ടി20 ഇലവൻ 2022: ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), മുഹമ്മദ് റിസ് വാൻ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്‌സ്, സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, സാം കുറാൻ, വനിന്ദു ഹസരംഗ, ഹാരിസ് റൗഫ്, ജോഷ് ലിറ്റിൽ
2022 ഏഷ്യാ കപ്പ് മുതൽ സൂപ്പർ ഫോമിലാണ് വിരാട് കോഹ്ലി. മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.