Ind vs NZ odi series will India beat new zealand Ind vs NZ 1st odi today when and where to watch match online and on TV | IND vs NZ: ചരിത്ര വിജയം കൂടെ, കിവികളെ നേരിടാൻ ഇന്ത്യ; ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പര ഇന്ന്


ഹൈദരാബാദ്: ശ്രീലങ്കയ്ക്കെതിരെ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഹൈദരാബാദിലെ രാജീവ് ​ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും നടക്കും. കഴിഞ്ഞ നവംബറിലാണ് ഇരുടീമുകളും ഏകദിനത്തില്‍ മുമ്പ് ഏറ്റുമുട്ടിയത്. 

മഴയെ തുടർന്ന് ആ പരമ്പര ന്യൂസീലന്‍ഡ് 1-0ന് ജയിക്കുകയായിരുന്നു. അതേസമയം ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ന്യൂസീലന്‍ഡ് ഒന്നാമതും ഇന്ത്യ നാലാമതുമാണ്. ഇന്ത്യയിൽ വെച്ച് തന്നെ മത്സരം നടക്കുന്നതിനാൽ ഇന്ത്യയെ തോല്‍പ്പിക്കുക അത്ര എളുപ്പമായിരിക്കില്ല ന്യൂസിലൻഡിന്. കാരണം 2010-ന് ശേഷമുള്ള 25 ദ്വിരാഷ്ട്ര പരമ്പരകളില്‍ 22ലും ജയിച്ചത് ഇന്ത്യയാണ്. 

എന്നാൽ സന്ദര്‍ശക ടീമുകളില്‍ ഇന്ത്യയില്‍ കൂടുതല്‍ നേട്ടം കൈവരിച്ചത് ന്യൂസീലന്‍ഡാണ്. 2016-17 വർഷങ്ങളിൽ പരമ്പര നേടിയത് ന്യൂസിലൻഡ് ആണ്. അടുത്തിടെ നടന്ന മത്സരത്തിൽ പാകിസ്താനെ ന്യൂസിലൻഡ് 2-1ന് തോല്‍പ്പിച്ചിരുന്നു. അതേസമയം ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 3-0ന് നേടിയാണ് ഇന്ത്യ സ്വന്തമാക്കിയത്. 

Also Read: IND vs NZ : ന്യൂസിലാൻഡിനെതിരെ ശ്രയസ് ഐയ്യർ പുറത്ത്; പകരം യുവതാരത്തെ ടീമലേക്ക് വിളിച്ച് ബിസിസിഐ

 

അതിനിടെ പരിക്കിനെ തുടർന്ന് ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്നും ഇന്ത്യയുടെ മിഡിൽ ഓർഡർ ബാറ്റർ ശ്രേയസ് ഐയ്യർ പുറത്തായി. താരത്തിന് പകരം മധ്യപ്രദേശ് താരം രജത് പാട്ടിധാർ കളിക്കും. പുറത്തേറ്റ പരിക്കിനെ തുടർന്നാണ് ശ്രേയസ് ഐയ്യർ ടീമിൽ നിന്നും വിട്ട് നിൽക്കുന്നത്. പരിക്കേറ്റ താരത്തെ കൂടുതൽ ചികിത്സക്കായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി. പുറത്ത് എന്ത് തരം പരിക്കാണ് താരത്തിനേറ്റതെന്ന് ബിസിസിഐ വ്യക്തമാക്കിട്ടില്ല. അതേസമയം കഴിഞ്ഞ പരമ്പരകളിലായി ശ്രേയസിന്റെ ഭാഗ്യത്ത് നിന്നും ഭേദപ്പെട്ട ഇന്നിങ്സുണ്ടായിരുന്നില്ല. ശ്രീലങ്കയ്ക്കെതിരെ നടന്ന പരമ്പരയിൽ 38 റൺസായിരുന്നു ഐയ്യറുടെ ഉയർന്ന സ്കോർ.

ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനായി മികച്ച ഫോം തുടരുകയാണ് ആർസിബി താരം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലേക്കാണ് രജത്തിനെ ബിസിസിഐ വിളിക്കുന്നത്. എന്നാൽ താരത്തിന് ഇതുവരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല. 

ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ടീം : രോഹിത് ശർമ, ശുബ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ.എസ് ഭരത്, ഹാർദിക് പാണ്ഡ്യ, രജത് പാട്ടിധാർ, വാഷിങ്ടൺ സുന്ദർ, ഷാബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്. ഹൈദരാബാദിൽ ഇന്ന് നടക്കുന്ന മത്സരത്തിന് ശേഷം 21-ാം തിയതി റായ്പൂരിലും 25-ാം തിയതി ഇൻഡോറിലും വെച്ചാണ് ബാക്കി രണ്ട് മത്സരങ്ങൾ നടക്കുക.

സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ മത്സരം സംപ്രേക്ഷണം ചെയ്യും. ഡിസ്നി ഹോട്ട്സ്റ്റാറിലും മത്സരം സ്ട്രീം ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Leave a Reply

Your email address will not be published. Required fields are marked *