ISL 2022-23 Kerala Blasters vs North East United Where When How to Watch Freely | ISL : ജയത്തിലേക്ക് തിരികെ വരണം; കേരള ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ് മത്സരം എപ്പോൾ എവിടെ കാണാം?


ISL 2022-23 Keral Blasters vs NorthEast United Live : ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലേറ്റ് തോൽവിയിൽ നിന്ന് ആശ്വാസ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങുന്നു. എക്കാലത്തെയും മോശം ഫോമിൽ തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ടീമിനെതിരെ ജയമല്ലാതെ മറ്റൊന്നു ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല. തുടർന്ന് തോൽവിയിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ജയത്തിലേക്ക് തിരികെ വരാനാണ് ശ്രമിക്കുക. നാളെ വൈകിട്ട് കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം.

ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും

17 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയത്. അതിൽ 6 മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. ബാക്കിയുള്ള 11 മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് നാല് തവണയും ബ്ലാസ്റ്റേഴ്സ് ഏഴ് പ്രാവിശ്യവും ജയം നേടി. നിലവിലെ സീസണിലെ ഇരും ടീമും ആദ്യ ഏറ്റമുട്ടിയപ്പോൾ ജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു.

ALSO READ : ISL : കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ സൈനിങ് പ്രതീക്ഷിക്കേണ്ട; യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന് ഇവാൻ വുകോമാനോവിച്ച്

കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?

ജനുവരി 29 വൈകിട്ട് 7.30നാണ് മത്സരം. കൊച്ചി കലൂർ ജഹഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും. ഹോട്ട്സ്റ്റാറിന് പുറമെ ജിയോ സിനിമയിലും കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി മത്സരം സൌജന്യമായി കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Leave a Reply

Your email address will not be published. Required fields are marked *