ISL 2022-23 Mumbai City FC Captain Rahul Bheke Hopes They Will Lift Trophy Again But This Issue Makes Team Unhappy | ISL : ഐഎസ്എൽ ഞങ്ങൾ കൊണ്ടുപോകും; പക്ഷെ അതിയായി ആഗ്രഹിക്കുന്നത് നിറഞ്ഞ നിൽക്കുന്ന സ്റ്റേഡിയം; മുംബൈ സിറ്റി നായകൻ രാഹുൽ ഭേക്കെ


ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-23 സീസൺ അതിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സീസണിലെ 15 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 39 പോയിന്റുമായി വ്യക്തമായ ആധിപത്യമാണ് മുംബൈ സിറ്റി എഫ്സി ലീഗിൽ നിലനിർത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദുമായി വ്യക്തമായ നാല് പോയിന്റ് ലീഡ് മുംബൈ ഈ കഴിഞ്ഞ 15 മത്സരങ്ങളിൽ നിന്നും സ്വന്തമാക്കിട്ടുമുണ്ട്. പ്ലേ ഓഫിലേക്ക് പ്രവേശനം ലഭിച്ച ആദ്യ ടീം മുംബൈ തന്നെയാകും ഇത്തവണത്തെ ലീഗ് ടോപ്പർക്ക് ലഭിക്കുന്ന ഷീൽഡ് സ്വന്തമാക്കുകയെന്നാണ് ഐഎസ്എൽ ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ കേവലം ഷീൽഡ് മാത്രമല്ല ലീഗിലെ ആധിപത്യം പ്ലേ ഓഫിലും സ്ഥാപിച്ച് ഐഎസ്എൽ ട്രോഫിയും സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്ന് മുംബൈ സിറ്റി എഫ് സി നായകൻ രാഹുൽ ഭേക്കെ പറഞ്ഞു.

സീസണിൽ കഴിഞ്ഞ 15 മത്സരങ്ങളിൽ നിന്നും 12 ജയവും 3 സമനിലയുമായി അപരാജിത മുന്നേറ്റമാണ് മുംബൈ ഐഎസ്എല്ലിൽ കാഴ്ചവെക്കുന്നത്. ഈ പ്രകടനത്തിലൂടെ ദസ് ബക്കിങ്ഹാമും സംഘവും മുംബൈക്കായി രണ്ടാമതൊരു ഐഎസ്എൽ ട്രോഫിയാണ് ലക്ഷ്യമിടുന്നത്. ബക്കിങ്ഹാമിന്റെ പടയെ നയിക്കുന്ന ഇന്ത്യൻ താരം രാഹുൽ ഭേക്കെയും ഇത് തന്നെയാണ് സ്വപ്നം കാണുന്നത്. അത് ഈ സീസണിൽ നൂറ് ശതമാനമുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് മുംബൈ സിറ്റിയുടെ നായകൻ ഇന്ത്യ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ALSO READ : ISL : വീണ്ടും പ്രതിരോധം പാളി; കേരള ബ്ലാസ്റ്റേഴ്സിന് തുടർ തോൽവി

“എനിക്ക് വീണ്ടും ഐഎസ്എൽ ട്രോഫി ഉയർത്തണമെന്നാണ്, അതായിരിന്നു കഴിഞ്ഞ സീസണിൽ ഞാൻ ഇവിടെ വന്നപ്പോൾ ഉണ്ടായ എന്റെ ലക്ഷ്യം. ഇന്ന് അത് സ്വന്തമാക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച സാഹചര്യത്തിലാണ് ഞങ്ങൾ. ആ നേട്ടത്തിനായി ഞങ്ങൾ കഠിനധ്വാനം ചെയ്യുകയായണ്. അതിനായി വരാനിരിക്കുന്ന മത്സരങ്ങളിൽ ഞങ്ങളെ കൊണ്ട് കഴിയും വിധം ജയം നേടിയെടുക്കാൻ ശ്രമിക്കും. ലീഗിന്റെ ടേബിൾ ടോപ്പിൽ നിന്നു കൊണ്ട് തന്നെ ഐഎസ്എല്ലും ജയിക്കും” രാഹുൽ ഭേക്കെ ഇന്ത്യ ഡോട്ട് കോമിനോട് പറഞ്ഞു.

തങ്ങൾ മെല്ലെ ടീമിനെ പരവുപ്പെടുത്തിയാണ് നിലവിലെ സീസൺ കൈയടക്കിയിരിക്കുന്നത്. മെല്ലെയാണ് തങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുന്നതും. ഇനി ലീഗിൽ കുറച്ച് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആ മത്സരങ്ങളിൽ പരമാവധി ജയം കണ്ടെത്തി ലീഗിന്റെ ടോപ് പോസിഷനിൽ നിന്നുകൊണ്ട് തന്നെ ഈ സീസൺ അവസാനിപ്പിക്കാനാണ് മുംബൈ ടീം ലക്ഷ്യം വെക്കുന്നതെന്നും രാഹുൽ ഭേക്കെ അറിയിച്ചു. അതേസമയം തന്റെ ആഗ്രഹം തങ്ങളുടെ ജയം കാണാൻ മുംബൈയുടെ കൂടുതൽ ആരാധകർ സ്റ്റേഡിയത്തിലേക്ക് വരണമെന്നാണ് രാഹുൽ പറഞ്ഞു. 

“എനിക്ക് ആരാധകർക്ക് നൽകാൻ ആകെ ഒരു സന്ദേശം മാത്രമെ ഉള്ളൂ. ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ വേണം. നിറഞ്ഞ നിൽക്കുന്ന സ്റ്റേഡിയത്തെ കാണാൻ ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന ബാക്കി മത്സരങ്ങളിൽ ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” രാഹുൽ കൂട്ടിച്ചേർത്തു. 27-ാം തീയതി ജംഷെഡ്പൂർ എഫ്സിക്കെതിരെയാണ് മുംബൈ സിറ്റിയുടെ ലീഗിലെ അടുത്ത മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Leave a Reply

Your email address will not be published. Required fields are marked *