Jio True 5G | ജിയോ ട്രൂ 5ജി സേവനങ്ങൾ ഇനി ആറ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും


ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ ജിയോ ട്രൂ 5 ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ച് വടക്ക് കിഴക്കൻ മേഖലയിലെ ആറ് സംസ്ഥാനങ്ങളിലും റിലയൻസ് ജിയോ ട്രൂ 5 ജി സേവനങ്ങൾ അവതരിപ്പിച്ചു.

“2023 ഡിസംബറോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന്” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് മുതൽ വടക്ക് കിഴക്കൻ മേഖലയിലെ ആറ് സംസ്ഥാനങ്ങളിലും ട്രൂ 5 ജി സേവനങ്ങൾ ആരംഭിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതിൽ ജിയോ അഭിമാനിക്കുന്നു, ജിയോ വക്താവ് പറഞ്ഞു. ഈ നൂതന സാങ്കേതികവിദ്യ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് വിശ്വസനീയമായ വയർലെസ് നെറ്റ്വർക്ക് ആവശ്യമുള്ള ആരോഗ്യ സംരക്ഷണ മേഖലയിൽ കാര്യമായ നേട്ടങ്ങൾക്ക് വഴിയൊരുക്കും. കൂടാതെ, ഇത് കൃഷി, വിദ്യാഭ്യാസം, ഇ-ഗവേണൻസ്, ഐടി, എസ്എംഇ, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ് തുടങ്ങി നിരവധി മേഖലകളെയും മെച്ചപ്പെടുത്തും.

Also read: Jio True 5G| ജിയോ ട്രൂ 5G എത്തി; ആലപ്പുഴ പട്ടണത്തിൽ ഇനി അതി മധുരം; കേരളത്തിൽ 12 നഗരങ്ങളിൽ കൂടി

ഇത് വടക്ക് കിഴക്കൻ മേഖലയുടെ സമഗ്രമായ വികസനത്തിന് സഹായകമാകുമെന്നും കമ്പനി അവകാശപെട്ടു. രാജ്യത്തിൻറെ എല്ലാ പ്രദേശത്തും, എല്ലാ വിഭാഗത്തിനും ഇന്റർനെറ്റ് ഡാറ്റ സൗകര്യം ലഭിക്കണം എന്നതാണ് കമ്പനിയുടെ നയമെന്നും, അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും കമ്പനി അറിയിച്ചു.

നിലവിൽ, ജിയോ ട്രൂ 5 ജി ബീറ്റ ലോഞ്ച് ചെയ്ത് നാല് മാസത്തിനുള്ളിൽ 191 നഗരങ്ങളിൽ സാന്നിധ്യമുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. ട്രൂ-5ജി സാങ്കേതികവിദ്യയുടെ മാറ്റങ്ങളും സാധ്യതകളും അതിന്റെ എല്ലാം നേട്ടങ്ങളും ഓരോ ഇന്ത്യക്കാരനും അനുഭവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ എഞ്ചിനീയർമാർ അശ്രാന്ത പരിശ്രമത്തിലാണ്. വടക്ക് കിഴക്കൻ മേഖല ഡിജിറ്റൈസ് ചെയ്യുന്നതിൽ സംസ്ഥാന സർക്കാരുകൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ജിയോ വക്താവ് കൂട്ടിച്ചേർത്തു.

ജനുവരി 27 മുതൽ അരുണാചൽ പ്രദേശ് (ഇറ്റാനഗർ), മണിപ്പൂർ (ഇംഫാൽ), മേഘാലയ (ഷില്ലോങ്), മിസോറാം (ഐസ്വാൾ), നാഗാലാൻഡ് (കൊഹിമ, ദിമാപൂർ), ത്രിപുര (അഗർത്തല) എന്നീ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് സേവനം കിട്ടിത്തുടങ്ങും. ജിയോ വെൽക്കം ഓഫറിലൂടെ ഉപയോക്താക്കൾക്ക് 1 Gbps+ വേഗതയിൽ, അൺലിമിറ്റഡ് ഡാറ്റ കിട്ടും. ജിയോ അടുത്തിടെ ഗോവയിലെ പനജിയിൽ 5G സേവനങ്ങൾ ആരംഭിച്ചിരുന്നു.

ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.ജിയോയുടെ 5ജി സേവനങ്ങൾ കേരളത്തിൽ 12 പ്രധാന നഗരങ്ങളിൽ എത്തിക്കഴിഞ്ഞു. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് 5ജി ലഭ്യമായിരിക്കുന്നത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Leave a Reply

Your email address will not be published. Required fields are marked *