Kerala DHSE 12th Result 2023 | ഹയർ സെക്കണ്ടറി പാസായവരുടെ തുടർപഠനം; കരിയർ ക്ലിനിക്ക് മെയ് 26 മുതൽ 28 വരെ


Kerala DHSE 12th Result 2023 | ഹയർ സെക്കണ്ടറി പാസായവരുടെ തുടർപഠനം; കരിയർ ക്ലിനിക്ക് മെയ് 26 മുതൽ 28 വരെ

(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം: ഹയർ സെക്കണ്ടറി പാസായവർക്ക് തുടർപഠനത്തെക്കുറിച്ച് കരിയർ ക്ലിനിക്ക് -2023 എന്ന പേരിൽ കരിയർ കൗൺസലിംഗ് പ്രോഗ്രാമുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെല്ലാണ് കരിയർ ക്ലിനിക്ക് -2023 സംഘടിപ്പിക്കുന്നത്.

തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരിയർ വിദഗ്ധരുടെ ഒരു പാനലാണ് വിദ്യാർത്ഥികളുമായി സംവദിക്കുന്നത്. 2023 മെയ് 26 ന് വൈകുന്നേരം 7 മണിക്ക് zoom പ്ലാറ്റ്ഫോമിലൂടെ പദ്ധതി സംഘടിപ്പിക്കുന്നത്. ആദ്യദിനം പ്ലസ് ടു കഴിഞ്ഞ സയൻസ് വിദ്യാർത്ഥികൾക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാവുന്നതാണ്.

മെയ് 27 ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹ്യുമാനിറ്റിസ് മേഖലയിലെ വിദ്യാർത്ഥികൾക്കും മെയ് 28 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കൊമേഴ്സ് മേഖലയിലെ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് zoom പ്ലാറ്റ്ഫോമിൽ മീറ്റിംങ് ID. 8270 0743 878 പാസ് കോഡ് CGAC ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്.

Also Read- Kerala Plus Two Result 2023 Live : പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 82.95% വിജയം

ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 82.95% വിജയമാണുള്ളത്. സേ പരീക്ഷ ജൂൺ 21 മുതൽ നടക്കും. സയൻസ് ഗ്രൂപ്പിൽ 87.31% വിജയം. കൊമേഴ്സ് ഗ്രൂപ്പിൽ 82.75% വിജയം. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 71.93 ശതമാനവുമാണ് വിജയം.

അതേസമയം പ്ലസ് ടു വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ 0.92 ശതമാനം കുറവാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 33,185 പേർ. 77 സ്കൂളുകള്‍ക്ക് നൂറുമേനി വിജയം നേടാനായി. ഏറ്റവും കൂടുതൽ വിജയം എറണാകുളം- 87.55%. ഏറ്റവും കുറവ് പത്തനംതിട്ട- 76.59%.

Published by:Anuraj GR

First published:



Source link

Leave a Reply

Your email address will not be published. Required fields are marked *