Kerala Lottery Result 2023 Sthree Sakthi SS 349 Lotto Prize Lucky Number Announced Check Result Full List | Kerala Lottery Result : ഒന്നാം സമ്മാനം 75 ലക്ഷം രൂപ; സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഫലം ഇങ്ങനെ


Kerala Lottery Result 2023 Sthree Sakthi SS-349 Results : സ്ത്രീ ശക്തി ലോട്ടറി SS-349 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. SK 216469 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SG 635091 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. കാസർകോട് നിന്നെടുത്ത് ടിക്കറ്റിനാണിത്. ഫലത്തിന്റെ പൂർണ രൂപം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 

40 രൂപ വിലയുള്ള സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുക്കുന്നത്.

ALSO READ : Kerala Lottery Result 2023 : 75 ലക്ഷം നേടിയ ആ ഭാഗ്യവാൻ ഇതാ; വിൻ-വിൻ W-703 ഭാഗ്യക്കുറി ഫലം

സ്ത്രീ ശക്തി ലോട്ടറി SS-349 ഭാഗ്യക്കുറിയുടെ സമ്പൂർണ ഫലങ്ങൾ പരിശോധിക്കാം

Kerala Lottery Result 2023 Sthree Sakthi SS 349 Lotto Prize Lucky Number Announced Check Result Full List | Kerala Lottery Result : ഒന്നാം സമ്മാനം 75 ലക്ഷം രൂപ; സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഫലം ഇങ്ങനെ

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

കഴിഞ്ഞ ദിവസം നടന്ന വിൻ-വിൻ W-703 ഭാഗ്യക്കുറി നറുക്കെടുപ്പിൽ എറണാകുളത്ത് നിന്നെടുത്ത WV 150650 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.  ഇരിഞ്ഞാലക്കുടയിൽ നിന്നെടുത്ത. WN 805701 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Leave a Reply

Your email address will not be published. Required fields are marked *