Oscar 2023| ഓസ്കർ നോമിനേഷനിൽ ഇടം നേടി ‘നാട്ടു നാട്ടു’; ഇന്ത്യയ്ക്ക് ആകെ രണ്ട് നോമിനേഷൻസ്


Oscar 2023| ഓസ്കർ നോമിനേഷനിൽ ഇടം നേടി ‘നാട്ടു നാട്ടു’; ഇന്ത്യയ്ക്ക് ആകെ രണ്ട് നോമിനേഷൻസ്

ഗോൾഡൻ ഗ്ലോബ് പുരസ്കാരനേട്ടത്തിന് പിന്നാലെ 95ാമത് ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ടു നാട്ടു’. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.

Also Read- Nattu Nattu RRR | നാട്ടു നാട്ടു… ഗാനത്തിന്റെ കൊറിയോഗ്രാഫർ ടോയ്ലറ്റിൽ ഒന്നര മണിക്കൂർ കരഞ്ഞു തീർത്തത് എന്തു കൊണ്ട്?

അതേസമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ദ എലിഫന്റ് വിൻപെറേഴ്സ് എന്ന ഡോക്യുമെന്ററി ഇടംനേടി.

Also Read- Golden Globes 2023 | ചരിത്രം കുറിച്ച് RRR ‘നാട്ടു നാട്ടു’ മികച്ച ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം

എഡ്വാർഡ് ബെർഗെർ സംവിധാനം ചെയ്ത ജർമൻ വാർ സിനിമയായ ഓൾ ക്വയറ്റ് ഓഫ്‍ ദ് വെസ്റ്റേൺ ഫ്രണ്ട്, ഡാനിയൽസ് (ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനേർട്) സംവിധാനം ചെയ്ത എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്, മാർട്ടിൻ മക്ഡൊണാഗ് ഒരുക്കിയ ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് നേടിയ സിനിമകൾ. മാർച്ച് 12നാണ് ഓസ്കർ പ്രഖ്യാപനം.

Published by:Rajesh V

First published:



Source link

Leave a Reply

Your email address will not be published. Required fields are marked *