Saudi All Star XI vs PSG Live Streaming Lionel Messi vs Cristiano Ronaldo Friendly Match Where When How to Watch Freely | PSG vs Saudi All-Star XI : മെസിയും റൊണാൾഡോയും നേർക്കുനേർ; പിഎസ്ജി-സൗദി ഓൾ സ്റ്റാർ ഇലവൻ മത്സരം എവിടെ എപ്പോൾ ലൈവായി കാണാം?


Saudi All Star XI vs PSG Live: ഫുട്ബോളിൽ ആരാണ് ഗോട്ട് എന്നുള്ള ചർച്ചയ്ക്ക് വീണ്ടും വഴിവെച്ച് കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസി പോരാട്ടത്തിന് ഇന്ന് സൗദിയിലെ റിയാദ് വേദിയാകും. സൗദി ഓൾ സ്റ്റാർ ഇലവൻ പിഎസ്ജി മത്സരത്തോടെയാണ് ഈ ചർച്ചകൾ ലോകകപ്പിന് ശേഷം വീണ്ടും സജീവമായത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു മെസി റൊണാൾഡോ പോരാട്ടം നടക്കുന്നത്. ഏറ്റവും അവസാനമായി യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവന്റസ് ബാഴ്സലോണ മത്സരത്തിലാണ് ഇരു താരങ്ങളും നേർക്കുനേരെയെത്തുന്നത്. അന്ന് നടന്ന മത്സരത്തിൽ റൊണാൾഡോയുടെ യുവന്റസിനായിരുന്നു ജയം.

പിഎസ്ജി-സൗദി ഓൾ സ്റ്റാർ ഇലവൻ മത്സരത്തെ കുറിച്ചുള്ള ചില വവരങ്ങൾ

പിഎസ്ജി-സൗദി ഓൾ സ്റ്റാർ ഇലവൻ മത്സരം എപ്പോൾ എവിടെ വെച്ചാണ് നടക്കുക?

സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് പിഎസ്ജി-സൗദി ഓൾ സ്റ്റാർ ഇലവൻ മത്സരം നടക്കുന്നത്. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം റൊണാൾഡോ മെസി പോരാട്ടത്തിന് വേദിയാകും. സൗദി പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് മത്സരം. അതായത് ഇന്ത്യൻ സമയം രാത്രി 10.30നാണ് കിക്കോഫ്.

ALSO READ : ഒരു ടിക്കറ്റിന് 21 കോടി രൂപ! സ്വന്തമാക്കിയത് സൗദിക്കാരന്‍… ‘ഗോള്‍ഡന്‍ ടിക്കറ്റില്‍’ കാണാം മെസ്സി, റൊണാള്‍ഡോ, നെയ്മർ

പിഎസ്ജി-സൗദി ഓൾ സ്റ്റാർ ഇലവൻ മത്സരം ലൈവായി എവിടെ കാണാം?

പിഎസ്ജി-സൗദി ഓൾ സ്റ്റാർ ഇലവൻ മത്സരം ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണമില്ല. എന്നാൽ ഓൺലൈനിലൂടെ സൂപ്പർ താരങ്ങളുടെ പോരാട്ടം കാണാൻ സാധിക്കുന്നതാണ്. പിഎസ്ജിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ഈ മത്സരം സംപ്രേഷണം ചെയ്യുന്നതാണ്. ഇതിന് പുറമെ പിഎസ്ജി ടിവി വെബ്സൈറ്റിലും പിഎസ്ജിയുടെ ഫേസ്ബുക്ക് പേജിലും മത്സരം ഓൺലൈനിൽ സൌജന്യമായി കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Leave a Reply

Your email address will not be published. Required fields are marked *