Shubman Gill Double Century This Why Saras Name Trending in Twitter After Indian Opener Hit Double Ton in Hyderabad | Shubman Gill Double Century : ഗില്ലിന്റെ ഡബിൾ സെഞ്ചുറിക്ക് പിന്നാലെ സാറായുടെ പേര് ട്രെൻഡിങ്ങിൽ; ഏത് സാറാ എന്ന് സോഷ്യൽ മീഡിയ


ഹൈദരാബാദ് ഏകദിനത്തിൽ ചരിത്രം കുറിച്ചു കൊണ്ടാണ് ശുഭ്മാൻ ഗിൽ തന്റെ അന്താരാഷ്ട്ര  കരിയറിലെ ആദ്യ ഡബിൾ സെഞ്ചുറി നേടുന്നത്. സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ശുഭ്മാൻ ഗില്ലിന്റെ പേരാണ് കേൾക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻതാരോദയം, അടുത്ത തലമുറയുടെ നായകൻ ഇങ്ങനെ നിരവധി അഭിനന്ദനങ്ങളാണ് ഗില്ലിന് സോഷ്യൽ മീഡിയയിൽ കൂടി ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ ഗില്ലിന്റെ പേരിനൊപ്പം സാറാ എന്ന പേരും ട്വിറ്ററിൽ ട്രെൻഡിങ് ആകുന്നുണ്ട്. എന്നാൽ സംശയം ഏത് സാറ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. 

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറാ ടെൻഡുൽക്കറുമായി ഗിൽ പ്രണയത്തിലായിരുന്നുയെന്നുള്ള അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു. എന്നാൽ ഇരുവരും ആ കാര്യങ്ങളെ കുറിച്ച് എങ്ങും പ്രതികരിച്ചിരുന്നില്ല. സച്ചിൻ ആണെല്ലാ ഏകദിന ക്രിക്കറ്റിൽ ആദ്യ ഡബിൾ സെഞ്ചുറി നേട്ടം സ്വന്തമാക്കുന്നത്. അപ്പോൾ അങ്ങനെ ഈ ഡബിൾ സെഞ്ചുറിയും സച്ചിന്റെ മകളുടെ പേരിനോടൊപ്പം ചേർന്ന് വന്നതായിരിക്കും സോഷ്യൽ മീഡിയയിൽ ഇപ്പോഴുള്ള ഈ ട്രെൻഡിങ്.

ALSO READ : Shubman Gill : ശുഭ്മാൻ ഗില്ലിന് ഇരട്ട സെഞ്ചുറി; ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

എന്നാൽ നിലവിൽ ശുഭ്മാൻ ഗിൽ പ്രണയിക്കുന്നത് മറ്റൊരു സാറായെയാണ്. ബോളിവുഡ് താരം സാറാ അലി ഖാൻ. ഈ അഭ്യുഹത്തിനോട് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ ചെറിയ ഒരു മൂളലും നൽകിട്ടുണ്ട്. സി പഞ്ചാബി ചാനലിലെ ദിൽ ധ്യാൻ ഗലാൻ എന്ന പ്രമുഖ ടോക്ക് ഷോയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിക്കിടെ അവതാരകയായ സോനം ബജ്വാ ഇന്ത്യൻ ക്രിക്കറ്ററോട് സാറയുമായി പ്രണയത്തിലാണോ എന്ന ചോദിക്കുമ്പോൾ ആയിരിക്കാമെന്നാണ് ശുബ്മാൻ മറുപടി നൽകിയത് വ്യക്തത വേണമെന്ന് അവതാരിക ആവശ്യപ്പെടുമ്പോൾ താൻ സത്യം പറഞ്ഞുയെന്നും ‘ആയിരിക്കാം, അല്ലെങ്കിൽ അല്ലായിരിക്കാം’ എന്ന് ഇന്ത്യൻ താരം പറഞ്ഞു.

കുറച്ച് നാളുകളായി ബോളിവുഡ് നടിയും ഇന്ത്യൻ ക്രിക്കറ്റ് താരവും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിൽക്കുകയാണ്. ഇരുവരും ഒരുമിച്ച് ഹോട്ടൽ ലോബിയിലും വിമാനത്തിലും ഉള്ള വീഡിയോ ദൃശ്യങ്ങൾ ഗോസിപ്പ് കോളങ്ങളിൽ വച്ച് ചർച്ചയ്ക്ക് വിധേയമാക്കിയിരുന്നു. 

ഗില്ലിന്റെ ഡബിൾ സെഞ്ചുറി

ഏകദിന ക്രിക്കറ്റിൽ 200 റൺസ് നേടുന്ന 11-ാമത്തെ താരമാണ് ഗിൽ. കൂടാതെ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരവുമായി ഗിൽ. 145 പന്തിലാണ് ഗിൽ തന്റെ 200 റൺസ് നേട്ടം സ്വന്തമാക്കിയത്. 148 19 ഫോറും ഒമ്പത് സിക്സറുകളുമായി 208 റൺസെടുത്ത് ഗിൽ പുറത്താകുകയായിരുന്നു. ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഗിൽ. ലോക്കി ഫെർഗുസിൻ എറിഞ്ഞ 49-ാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തിയാണ് ഗിൽ തന്റെ ചരിത്രം നേട്ടം കുറിക്കുന്നത്. തുടർച്ചയായ ഇന്നിങ്സുകളിലുള്ള താരത്തിന്റെ സെഞ്ചുറി നേട്ടമാണിത്. കാര്യവട്ടത്ത് ശ്രീലങ്കയ്ക്കെതിരെ നടന്ന അവസാന ഏകദിന മത്സരത്തിലും ഗിൽ സെഞ്ചുറി നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Leave a Reply

Your email address will not be published. Required fields are marked *